കേരള ജനറല്‍ പ്രോവിഡന്റ് ഫണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നതു മിക്ക ജിവനക്കാരെയും സംബന്ധിച്ചു ശ്രമകരമായ ഒരു ജോലിയാണ്. അതിനായി അവര്‍ പലരുടെയും സഹായം തേടേണ്ടി വരുന്നു. അതു കൊണ്ടു കേരള ജനറല്‍ പ്രോവിഡന്റ് ഫണ്ടിനെക്കുറിച്ചും ഫണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നതിനെക്കുറിച്ചും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു.ഈ പോസ്റ്റിനെ സംബന്ധിച്ച അഭിപ്രായം ,സംശയം കമന്റായി അറിയിക്കുമല്ലോ .
1964 ഏപ്രില്‍ 1-നു് ആണു കോരള ജനറല്‍ പ്രോവിഡന്റ് ഫണ്ടു ചട്ടങ്ങള്‍ നിലവില്‍ വന്നതു. 18/02/2012 -ല്‍ 333 നമ്പര്‍ അസാധാരണ ഗസറ്റ് വിഞ്ജാപനത്തില്‍ ഗവ.ഉത്തരവു് (അച്ചടി) നം.94/2012/ ധനം /തീയതി 07/02/2012 നമ്പര്‍ അനുസരിച്ചു ചില ഭേദഗതികള്‍ വരുത്തിയ ചട്ടങ്ങള്‍ ആണു് നിലവില്‍ ഉള്ളതു സംസ്ഥാന സര്‍വീസിലെ ഏതൊരു ജീവനക്കാരനും കേരള ജനറല്‍ പ്രോവിഡന്റ് ഫണ്ടില്‍ അംഗത്വം എടുത്തിരിക്കണം. മാസം തോറും അടിസ്ഥാന ശമ്പളത്തിന്റെ ആറു ശതമാനത്തില്‍ കുറയാത്ത ഒരു തുക ഫണ്ടില്‍ നിക്ഷേ പിക്കണം. എന്നാല്‍ ഇതു് അടിസ്ഥാന ശമ്പളത്തില്‍ കൂടുവാന്‍ പാടില്ല.സസ്പെന്‍ഷനില്‍ ആയിരിക്കുന്ന കാലയളവില്‍ തുക അടയ്ക്കേണ്ടതില്ല. സസ്പെന്‍ഷനു ശേഷം കുടിശ്ശികയായ തുക വേണമെങ്കില്‍ ഒന്നിച്ചു് അടയ്ക്കാവുന്നതാണു. അര്‍ദ്ധവേതനത്തിലോ ശൂന്യവേതനത്തിലോ അവധിയിലായിരിക്കുമ്പോള്‍ തുക അടയ്ക്കേണ്ടതില്ല. പെന്‍ഷനാകുന്നതിനു മുമ്പുള്ള അവസാന മൂന്നു മാസം തുക അടയ്ക്കേണ്ടതില്ല. പെന്‍ഷനാകുന്നതിനു മുമ്പുള്ള ഒരു വര്‍ഷക്കാലയളവിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും വരിസംഖ്യ നിര്‍ത്താവുന്നതാണു്. (ചട്ടം 7(ഡി) അനുസരിച്ചു). പെന്‍ഷനാകുന്നതിനു മുമ്പുള്ള അവസാനമൂന്നു മാസം വരിസംഖ്യ അടയ്ക്കേണ്ടതില്ല. വര്‍ഷത്തില്‍ രണ്ടു തവണ വരിസംഖ്യ വര്‍ദ്ധിപ്പിക്കാവുന്നതും ഒരു തവണ കുറവു ചെയ്യാവുന്നതുമാണു.
ഫണ്ടില്‍ നിന്നുള്ള തുക പിന്‍വലിക്കല്‍
രണ്ടു രീതിയില്‍ ഫണ്ടില്‍ നിന്നും തുക പിന്‍വലിക്കാവുന്നതാണു- താത്ക്കാലിക വായ്പയും തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കലും. ചട്ടം 15-ല്‍ പറഞ്ഞിരിക്കുന്ന ആവശ്യങ്ങള്‍ക്കായി താതക്കാലിക വായ്പ എടുക്കാവുന്നതാണു്.വായ്പ അനുവദിക്കുന്നതിനു് അധികാരമുള്ള ഉദ്യോഗസ്ഥനു തൃപ്തികരമാണന്നു തോന്നുന്ന സാഹചര്യത്തില്‍ മാത്രം വായ്പ അനുവദിച്ചാല്‍ മതിയാകും. ഒരു വായ്പ അനുവദിച്ചു ആറുമാസം കഴിഞ്ഞാല്‍ മാത്രമേ അടുത്ത വായ്പ അനുവദിക്കുവാന്‍ പറ്റുകയുള്ളു.ഏറ്റവും കുറഞ്ഞതു 12 തവണകളും പരമാവധി 36 തവണകളുമായി വായ്പ തിരിച്ചടയാക്കാവുന്നതാണു. ഫണ്ടില്‍ നീക്കിയിരുപ്പുള്ള തുകയുടെ 75% തുക വരെ വായ്പ അനുവദിക്കാവുന്നതാണു്. ഒരു വായ്പ നിലനില്‍ക്കുമ്പോള്‍ (3a-b)/4 എന്ന സൂത്രവാക്യം ഉപയോഗിച്ചാണു് പരമാവധി തുക കണ്ടുപിടിക്കുന്നതു.
a – നീക്കിയിരിപ്പുള്ള തുകയും
b – മുന്‍ വായ്പയുടെ അടച്ചുതീര്‍ക്കുവാനുള്ള തുകയും ആണു.
വരിക്കാരനു രണ്ടോ അധിലധിക മോ തവണകള്‍ ഒരുമിച്ചു് തിരിച്ചടയാക്കുവാന്‍ തീരുമാനിക്കാവുന്നതാണു്. സസ്പെന്‍ഷനില്‍ ആയിരിക്കുന്നതോ, അര്‍ ദ്ധവേതനത്തിലോ ശൂന്യവേതനത്തിലോ അവധിയിലിരിക്കുന്നതോ ജീവനക്കാരുടെ വായ്പ തവണകള്‍ വേതനത്തില്‍ നിന്നും ഈടാക്കേണ്ടതില്ല. എന്നാല്‍ അവര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഈടാക്കാവുന്നതാണു. തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കല്‍ - 10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കും വിരമിക്കാന്‍ 10 വര്‍ഷമോ അതില്‍ കുറവോ സര്‍വീസ് ഉള്ളവര്‍ക്കും തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കല്‍ നടത്തുവാന്‍ സാധിക്കും.ചട്ടം 21-ലെ നിബന്ധനകള്‍ക്കനുസരിച്ചാണു് തുക അനുവദിക്കുന്നതു. ചികിത്സ ഒഴിച്ചു മറ്റാവശ്യങ്ങള്‍ക്കു ഒരു തവണ മാത്രമേ തക അനുവദിക്കുകയുള്ളു. ഒരു താത്ക്കാലിക വായ്പ പിന്നീടു് തിരിച്ചടക്കേണ്ടാത്ത വായ്പയായി പരിവര്‍ത്തനം ചെയ്യാവുന്നതാണു്. താത്ക്കാലിക വായ്പയുടെ രണ്ടു തിരിച്ചടവുകള്‍ നടത്തിയാല്‍ മാത്രമേ അതു് തിരിച്ചടക്കേണ്ടാത്ത വായ്പയായി പരിവര്‍ത്തനം ചെയ്യുന്നതിനു അപേക്ഷിക്കുവാന്‍ സാധിക്കുകയുള്ളു. ഒരു തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കല്‍ എടുത്തു കഴിഞ്ഞു മൂന്നു മാസത്തിനു ശേഷം മാത്രമേ അടുത്ത തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കല്‍ അനുവദിക്കുകയുള്ളു. ഒരു തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കല്‍ എടുത്തു നാലു മാസം കഴിഞ്ഞേ അടുത്ത താത്ക്കാലിക വായ്പ അനുവദിക്കുകയുള്ളു. തരിച്ചും അങ്ങനെയായിരിക്കും.
താത്ക്കാലിക വായ്പയ്ക്ക് അപേക്ഷിക്കുന്ന വിധം
താത്ക്കാലിക വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു Form A, Form E, D A Arrear statementഎന്നിവ പൂരിപ്പിച്ചു ഓഫീസ് മേധാവിയ്ക്കു് നല്‍കണം. ആദ്യം ഡി എ അരിയര്‍ സ്റ്റേറ്റ് മെന്റു് തയ്യാറാക്കണം.ജി.പി.ഫില്‍ ലയിപ്പിച്ച പിന്‍വലിക്കുവാന്‍ സമയമാകാത്ത ഡി എ അരിയര്‍ ആണു് ഇതു. നിലവില്‍ 01/07/2014 മുതല്‍ ഉള്ള ഡി എ അരിയറുകള്‍ ഇപ്പോള്‍ പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല. (ഡി എ കുടിശ്ശിക അനുവദിച്ചുകൊണ്ടുള്ള ഉത്തരവുകളില്‍ എന്നു മുതല്‍ പിന്‍വലിക്കാമെന്നു കാണിച്ചിട്ടുണ്ടു- DA Chart ) Form E യ്ക്കു് നാലു് ഭാഗ ങ്ങള്‍ ആണു് ഉളളതു.
Part A അവസാനം ലഭിച്ച ക്രെഡിറ്റ് കാര്‍ഡിനുശേഷം അപേക്ഷ നല്‍കുന്ന മാസം വരെയുള്ള മാസ അടവിന്റെയും ലോണുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവിന്റെയും വിവരങ്ങളാണു്.
Part B. അവസാനം ലഭിച്ച ക്രെഡിറ്റ് കാര്‍ഡിനുശേഷം അപേക്ഷ നല്‍കുന്ന മാസം വരെ ഫണ്ടില്‍ ലയിപ്പിച്ച ഡി.എ. കുടിശ്ശികയുടെ വിവരങ്ങള്‍ ആണു.
Part C അവസാനം ലഭിച്ച ക്രെഡിറ്റ് കാര്‍ഡിനുശേഷം ഇതുവരെ എടുത്ത വായ്പകളുടെ വിവരങ്ങള്‍ ആണു്.
Part D Abstract ആണു്. ഒന്നാമത്തേതു് അവസാനം ലഭിച്ച ക്രെഡിറ്റ് കാര്‍ഡിലെ തുകയാണു.
പാര്‍ട്ട് എ യിലെ യും ബി-യിലെയും അടവുകളുടെ തുകയാണു രണ്ടാമത്തേതു. ഒന്നിലെയും രണ്ടിലെയും തുകകള്‍ കൂട്ടിയതാണു മൂന്നാമതു കാണിക്കേണ്ടതു. പാര്‍ട്ട് സി-യിലെ തുകയാണു നാലാമതു . ഡി എ അരിയര്‍ സ്റ്റേറ്റ്മെന്റിലെ തുകയാണു അഞ്ചാമതു . നാലിലെയും അഞ്ചിലെയും തുകകള്‍ കൂട്ടിയതാണു് ആറാമത്തേതു്. മൂന്നാമത്തെ തുകയില്‍ നിന്നു ആറാമത്തെ തുക കുറച്ചുകിട്ടുന്നതാണു ഏഴാമതു കാണിക്കേണ്ടതു. ഈ തുകയാണു അപേക്ഷയില്‍ കാണിക്കേണ്ട നെറ്റു ബാലന്‍സ്.
അതായതു അവസാനം ലഭിച്ച ക്രെഡിറ്റ് കാര്‍ഡില്‍ ഉള്ളതുകയുടെയും അതിനുശേഷം ഉള്ള അടവുകളുടെയും -ഡി എ കുടിശികകളും ശമ്പള പരിഷ്ക്കരണകുടിശ്ശികയും ഉള്‍പ്പടെ-ഉള്ള തുകയില്‍ നിന്നു് അവസാനം ലഭിച്ച ക്രെഡിറ്റ് കാര്‍ഡിനുശേഷം നടത്തിയ പിന്‍വലിക്കലുകളും ഇപ്പോള്‍ പിന്‍വലിക്കുവാന്‍ പറ്റാത്ത ഡി എ കുടിശികകളും ശമ്പള പരിഷ്ക്കരണകുടിശ്ശികയും കുറച്ചതുകയാണു നെറ്റു ബാലന്‍സ് .
തുക അനുവദിക്കുവാന്‍ അധികാരമുള്ള ഓഫീസില്‍ നിന്നാണു Form F (Sanction Form TA) തയ്യാറാക്കേണ്ടതു.തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കലിനുള്ള അപേക്ഷ Form Gആണു. ഫോം ജി പൂരിപ്പിക്കുമ്പോള്‍ എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം. Sanction Form- Form H തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കല്‍ ഓഫീസ് മോധാവി നേരിട്ടു് എ.ജി-യ്ക്കു് അയയ്ക്കുകയാണെങ്കില്‍ നടപടി ഉത്തരവും കൂടി ഉണ്ടാകണം ( Proceedings).
ഓഫീസ് മോധാവി ഗസറ്റഡ് ആണെങ്കില്‍ മാത്രമേ നേരിട്ടു എ.ജി-യ്ക്കു അയയ്ക്കാവൂ.ഗസറ്റഡ് അല്ല എങ്കില്‍ ഗസറ്റഡ് ആയ മേലധികാരിയുടെ മോലൊപ്പോടുകൂടി വേണം എ.ജി-യ്ക്കു അയയ്ക്കുവാന്‍.താത്ക്കാലിക വായ്പ തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കല്‍ ആക്കി മാറ്റുന്നതിനുള്ള അപേക്ഷ ഫോം Form I ആണ്.
അപേക്ഷയോടൊപ്പം മുന്‍പ് എടുത്ത ലോണിന്റെ Sanction Order Copyയും ഉള്ളടക്കം ചെയ്യണം. ക്ലോഷറിനുള്ള അപേക്ഷ ഫോം Form J ആണു.തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കലിനുള്ള അപേക്ഷയോടും താത്ക്കാലിക വായ്പ തിരിച്ചടയ്ക്കേണ്ടാത്ത പിന്‍വലിക്കല്‍ ആക്കി മാറ്റുന്നതിനുള്ള അപേക്ഷയോടും ഒപ്പം ഒരു Declaration/ Affidavitകൂടി നല്‍കേണ്ടതുണ്ടു.
എല്ലാ അപേക്ഷയോടൊപ്പം പിന്‍വലിക്കാന്‍ പറ്റാത്ത ഡി എ അരിയറുകള്‍ ഉള്ള കാലയളവു മുതലുള്ള ക്രെഡിറ്റ് കാര്‍ഡുകളും സമര്‍പ്പിക്കേണ്ടതാണു.ക്ലോഷറിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട മറ്റു രേഖകള്‍;
GPF closure Option Statement
Proforma GPF closure Declaration-
Proforma GPF closure
Annexure III Declaration,
GPF closure Form of nomination ,
GPF closure -Identification particulars
.any doubt call@9447137464.
Post A Comment:
0 comments: