HEAD

Total Pageviews

Site Archive

[KANIVU NEWS][list_10][4][#b52e31]

[Movies][list_5][6][#b52e31]

[SALARY MATTERS][list9][4][#2a5934]

Search This Blog

[Latest News][10]

ACC+1
ACC+2
Answer Key
Business Studies
District
Downloads
ED
eFocus
English II yr
ENGLISH- PLUS TWO
Ernakulam
Exam Info
Exam result
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Latest
Management
member
nvla
NVLA News
Office Bearers
physics
Provident Fund
Resources
Sample Questions
Scholarship
Softwares
spark
Student
Study Material
teacher
Thrissur
Time Table
Trending Now
VHSE Result

[Study Materials][list8][4][#2ad2c9]

[Income Tax][list7][10][#49176d]

[Exam Info][list6][7][#00405d]

 Membership Form

Popular Posts

Education Loan - Procedure

Share it:


പണമില്ലാതെ ഉപരിപഠനം പ്രതിസന്ധിയിലായവർക്ക് ആശ്വാസമാണ് വിദ്യാഭ്യാസ വായ്പ. വിദ്യാഭ്യാസ വായ്പയെക്കുറിച്ചുള്ള 13 സംശയങ്ങളും ഉത്തരങ്ങളും.

01. ഏതൊക്കെ കോഴ്സുകൾക്കു ലഭിക്കും?
യുജിസി, എഐസിടിഇ, ഐ എംസി, ഗവൺമെന്റ് എന്നിവയുടെ അംഗീകാരമുള്ള കോളജുകൾ, യൂണിവേഴ്സിറ്റികൾ നടത്തുന്ന ഗ്രാജുവേഷൻ, പോസ്റ്റ് ഗ്രാജുവേഷൻ,  ടെക്നിക്കൽ  ഡിഗ്രി, ടെക്നിക്കൽ ഡിപ്ലോമ, പ്രഫഷനൽ ഡിഗ്രി, പ്രഫഷനൽ ഡിപ്ലോമ കോഴ്സുകൾ. ഐഐടി, ഐഐഎം തുടങ്ങിയ ഓട്ടോണമസ് സ്ഥാപനങ്ങളുടെ റെഗുലര്‍ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ, കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾ അംഗീകരിച്ച ടീച്ചേഴ്സ് ട്രെയിനിങ്, നഴ്സിങ് കോഴ്സുകൾ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്  തുടങ്ങിയവയുടെ  അംഗീകാരമുള്ള എയ്റനോട്ടിക്കൽ, പൈലറ്റ് ട്രെയിനിങ്, ഷിപ്പിങ് തുടങ്ങിയ റെഗുലർ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ.

02. എന്തിനൊക്കെ ലഭിക്കും?
സമർഥരായ വിദ്യാർഥികൾക്ക്  ഉപരിപഠനത്തിനുള്ള പണം നൽകാനായി ആവിഷ്കരിച്ചിരിക്കുന്ന വായ്പയാണ് ഇത്. മിതമായ പലിശയും നടപടിക്രമങ്ങളും പലിശ സബ്സിഡിയും ഈ വായ്പയെ ആകർഷകമാക്കുന്നു. ഇന്ത്യയിലും വിദേശ ത്തും ഉപരിപഠനത്തിന് വായ്പ ലഭിക്കും.

03. അർഹത എന്തൊക്കെയാണ്?
പ്രഫഷനൽ, ടെക്നിക്കൽ കോഴ്സുകൾക്ക് എൻട്രൻസ് പോലുള്ള പ്രവേശന പരീക്ഷയിലൂടെ യോഗ്യത നേടിയിരി ക്കണം. വിദേശ കോഴ്സിനാണെങ്കിൽ യൂണിവേഴ്സിറ്റിക ളിലോ കോളജുകളിലോ പ്രവേശനം ഉറപ്പായിരിക്കണം.

04. ഏതൊക്കെ വിദേശ കോഴ്സുകൾക്ക്?
വിദേശത്തെ പ്രശസ്തമായ യൂണിവേഴ്സിറ്റികള്‍ നടത്തുന്ന എംസിഎ, എംബിഎ, എംഎസ് തുടങ്ങിയ ജോബ് ഓറിയന്റഡ് പ്രഫഷനൽ, ടെക്നിക്കൽ ഗ്രാജുവേഷൻ കോഴ്സുകൾ, പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾ. ലണ്ടനിലെ ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ്, അമേരിക്ക യിലെ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് തുടങ്ങിയവ പോലുള്ളവ നടത്തുന്ന കോഴ്സുകൾ.

05. ഏതൊക്കെ ഫീസുകളും ചെലവുകളും ഉൾപ്പെടുത്തും?

1. ഹോസ്റ്റൽ ഫീസ്. സ്വന്തമായി താമസം ഒരുക്കുന്നവർ ചെലവ് ബന്ധപ്പെട്ട അധികാരികളിൽ നിന്നു സാക്ഷ്യപ്പെടുത്തണം.
2. എക്സാമിനേഷൻ ഫീസ്, ലൈബ്രറി ഫീസ്, ലബോറട്ടറി ഫീസ്.

3. ബുക്കുകൾ, ഉപകരണങ്ങൾ, ഇൻസ്ട്രമെന്റ്സ്, യൂണിഫോം, കംപ്യൂട്ടർ തുടങ്ങിയവയ്ക്ക്.

4. സ്റ്റഡി ടൂർ, പ്രോജക്ട് വർക്ക്, തീസിസ് സമർപ്പണം തുടങ്ങിയ മറ്റു ചെലവുകൾ. എന്നാൽ ഇത് കോഴ്സ് ഫീസിന്റെ 20 ശതമാനത്തിൽ കൂടാന്‍ പാടില്ല.

5. ടൂ വീലർ വാങ്ങുന്നതിനുള്ള ചെലവും അപേക്ഷകന്റെ പേരിലെ എടുക്കുന്ന ലൈഫ് ഇൻഷുറൻസ് പ്രീമിയവും.

06 പരമാവധി എത്ര തുക വായ്പ ലഭിക്കും?
ഇന്ത്യയിൽ പരമാവധി 10 ലക്ഷം രൂപയും വിദേശത്തെ പഠന ത്തിനു പരമാവധി 20 ലക്ഷം രൂപയും.

07. പഠനച്ചെലവു മുഴുവൻ ലഭിക്കുമോ?
നാലു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കു മാർജിൻ മണി ഇല്ല. കോഴ്സ് പഠിക്കാനാവശ്യമായ മുഴുവൻ തുകയും ലഭിക്കും. നാലു ലക്ഷത്തിൽ കൂടുതലുള്ള വായ്പയ്ക്കു  ചെലവിന്റെ അഞ്ചു ശതമാനവും വിദേശത്തെ പഠനത്തിനു ചെലവിന്റെ 15 ശതമാനവും അപേക്ഷകൻ കണ്ടെത്തണം.

08. വായ്പയ്ക്ക് ഈട് ആവശ്യമുണ്ടോ?
7.5 ലക്ഷം വരെ സെക്യൂരിറ്റി ആവശ്യമില്ല. എന്നാൽ മാതാ പിതാക്കളിൽ ആരെങ്കിലും കോ ആപ്ലിക്കന്റ് ആകണം. 7.5 ലക്ഷത്തിനു മേൽ ലഭിക്കാൻ മാതാപിതാക്കളുടെ കോ ഒബ്ലിഗേഷനു പുറമേ തുല്യമായ ആസ്തി ഈടായി നൽകണം. വിവാഹിതനാണെങ്കിൽ പങ്കാളിക്കോ പങ്കാളിയുടെ മാതാ പിതാക്കള്‍ക്കോ കോ ആപ്ലിക്കന്റ് ആകാം.

09.  ഈടായി എന്തെല്ലാം സ്വീകരിക്കും?
വസ്തു, കെട്ടിടം, ഗവൺമെന്റ് സെക്യൂരിറ്റീസ്, പബ്ലിക് സെക്ടർ ബോണ്ട്, നാഷനൽ സേവിങ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, എൽഐസി പോളിസി, സ്വർണം, ഓഹരികൾ, കടപ്പത്രങ്ങൾ, ബാങ്ക് സ്ഥിര നിക്ഷേപം തുടങ്ങിയവ.

10. നടപടിക്രമങ്ങൾ എന്തെല്ലാം?
അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ ശാഖയാണ് അപേ ക്ഷ പരിഗണിക്കുകയും വായ്പ അനുവദിക്കുകയും ചെയ്യു ന്നത് (ഇപ്പോൾ വിദ്യാലക്ഷ്മി പോർട്ടൽ വഴി അപേക്ഷിക്ക ണമെന്നു നിർബന്ധമുണ്ട്). വായ്പത്തുക ഘട്ടം ഘട്ടമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകും. അപേക്ഷകൻ സ്വന്തം നിലയിൽ സെമസ്റ്റർ ഫീസോ മറ്റോ നൽകിയി ട്ടുണ്ടെങ്കിൽ ആറുമാസത്തിനുള്ളിൽ റീം ഇംബേഴ്സ്മെന്റ് ക്ലെയിം ചെയ്താൽ ആ പണം ബാങ്ക് അപേക്ഷകന് നേരിട്ടു നല്‍കും.

11. എത്ര നാൾ കൊണ്ട് തിരിച്ചടയ്ക്കണം?
കോഴ്സ് പൂർത്തിയായി പരമാവധി ഒരു വർഷം കഴിഞ്ഞാണു തിരിച്ചടവ് ആരംഭിക്കുന്നത്. തിരിച്ചടവ് തുടങ്ങി 15 വർഷം വരെയാണ് പരമാവധി കാലാവധി. നിശ്ചിത സമയത്ത് കോഴ്സ് പൂർത്തിയാക്കിയില്ലെങ്കിൽ രണ്ടു വർഷം  വരെ ബാങ്ക് തിരിച്ചടവ് കാലയളവു നീട്ടിക്കൊടുക്കും. മൊറോട്ടോറിയം പീരിയഡ്, റീപേയ്മെന്റ് ഹോളിഡേ എന്നീ കാലയളവിലെ പലിശ മുതലിനോടു ചേർത്താണ് ഇഎംഐ നിശ്ചയിക്കു ന്നത്.

12. എന്താണ് ടോപ് അപ്  ലോൺ?
ആദ്യ വായ്പയുടെ  മൊറോട്ടോറിയം പീരിയഡിൽ മറ്റൊരു കോഴ്സിന് പ്രവേശനം നേടിയാൽ അതിനു ടോപ് അപ് ലോണും ലഭിക്കും. രണ്ടു വായ്പകളുടെയും തിരിച്ചടവ് രണ്ടാമത്തെ കോഴ്സ് പൂർത്തിയായി ഒരു വർഷം കഴിഞ്ഞേ ആരംഭിക്കൂ.

13. പലിശ സബ്സിഡി ലഭിക്കുമോ?
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കോഴ്സ് പൂർത്തിയായി തിരിച്ചടവ് ആരംഭിക്കുന്നതു വരെയുള്ള പലിശ കേന്ദ്രസർക്കാർ വഹിക്കും. ബാങ്കുകൾ ഈ സബ്സിഡി എങ്ങനെയാണു നൽകുന്നതെന്നു വായ്പ എടുക്കും മുൻപു തന്നെ വിശദമായി ചോദിച്ചു മനസ്സിലാക്കണം. സെൻട്രൽ സെക്ടർ ഇന്ററസ്റ്റ് സബ്സിഡി സ്കീം പ്രകാരമുള്ള ഈ സബ്സിഡി ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നുള്ള വായ്പ കൾക്കാണ് ലഭിക്കുക. മാതാപിതാക്കളുടെ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കൂടരുത്.
Share it:

Trending Now

Post A Comment:

0 comments:

social icon list