- 1. SSLC/ HSS പരീക്ഷ ലോക്ഡൗണിന് ശേഷം .മേയ് 3 ന് ശേഷം 7-10 ദിവസം കഴിഞ്ഞ് നടത്താനാകുമെന്ന് പ്രതീക്ഷ.
- 2. SSLC , +2 പരീക്ഷകൾ വേണ്ടിവന്നാൽ രാവിലെയും ഉച്ചയ്ക്കുമായി നടത്തും.
- +1 പരീക്ഷ അല്പം നീട്ടിവെക്കുന്നതും ആലോചിക്കും.
- നിലവിൽ 3 പരീക്ഷകൾക്കും കുടി 12 ലക്ഷം കുട്ടികൾ സ്കൂളിലെത്തിയിരുന്നു. ഈ വിധം ക്രമീകരിച്ചാൽ 4 ലക്ഷം കുട്ടികൾ മാത്രമേ ഒരു നേരം സ്കൂളുകളിൽ എത്തേണ്ടി വരൂ.
- 3. ഏതെങ്കിലും പ്രദേശത്ത് ഹോട് സ്പോട്ടുകൾ / ഗൾഫ് ലോക് ഡൗൺ നിലനിൽക്കുന്നുവെങ്കിൽ ആ സാഹചര്യം കൂടി പരിഗണിച്ചേ പരീക്ഷ തീരുമാനിക്കൂ.
- 4. D EI.Ed പരീക്ഷ ഉൾപ്പെടെ പരീക്ഷാ ഭവൻ നടത്തുന്ന ഇതര പരീക്ഷകളും ലോക്ഡൗണിനു ശേഷം തീരുമാനിക്കും
- 5. മൂല്യനിർണ്ണയം കേന്ദ്രീകൃത സ്വഭാവത്തിൽ നടത്തും. പരമാവധി എല്ലാ ജില്ലകളിലും കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും
- ഉണ്ടാകും. അധ്യാപകർക്ക് പ്രയാസം ഉണ്ടാകാതെ കഴിവതും വീടിന് സമീപമുള്ള മൂല്യനിർണയ കേന്ദ്രത്തിൽ പങ്കെടുക്കുന്നതിന് അവസരം സൃഷ്ടിക്കും.
- 6. പ്രൈമറി വിഭാഗം അധ്യാപകർക്ക് 5 ദിവസത്തെ (20 മണിക്കൂർ) ഓൺലൈൻ പരിശീലനം നടത്തുന്നതിനും തീരുമാനിച്ചു. സമയം അധ്യാപക സംഘടനകളുമായി ആലോചിക്കും. പരിശീലന മൊഡ്യൂൾ മുൻകൂട്ടി സംഘടനാ ഭാരവാഹികളെ അറിയിക്കും.
- 6. ഓൺലൈൻ പരിശീലനത്തിന് വീടുകളിലിരുന്ന് അധ്യാപകർക്ക് പങ്കാളികളാകാം. ഏതെങ്കിലും ദിവസത്തെ പരിശീലനം വിട്ടു പോയാൽ കൈറ്റിന്റെ സൈറ്റിൽ റിക്കോർഡ് ചെയ്തത് ഉപയോഗിച്ച് പരിശീലനം നേടാം.
- 7. ഓൺലൈൻ പരിശീലനത്തിനിടെ അധ്യാപകരുടെ സംശയ നിവാരണത്തിന് ഓൺലൈനായി തന്നെ അവസരം ഉണ്ടാകും
- 8. ഹയർ സെക്കൻററിയിലെ ഹൈടെക് സംവിധാനം സംബന്ധിച്ച ഡേറ്റ കളക്ഷൻ (സർവ്വേ ) സംബസിച്ച ദുരൂഹതകൾ അവസാനിപ്പിക്കുന്നതിനുള്ള വിശദാംശങ്ങൾ സംഘടനകൾക്ക് നൽകും.
- 9. സമന്വയ പോർട്ടൽ - അധ്യാപക നിയമനം സംബന്ധിച്ച കാര്യത്തിൽ ഇപ്പോഴുള്ള തടസ്സങ്ങൾ നീക്കാൻ അടിയന്തിരമായി നടപടി സ്വീകരിക്കമെന്ന് പൊതുവിദ്യാഭ്യാസ സെകട്ടറി അറിയിച്ചു.
Post A Comment:
0 comments: