HEAD

Total Pageviews

Site Archive

[KANIVU NEWS][list_10][4][#b52e31]

[Movies][list_5][6][#b52e31]

[SALARY MATTERS][list9][4][#2a5934]

Search This Blog

[Latest News][10]

ACC+1
ACC+2
Answer Key
Business Studies
District
Downloads
ED
eFocus
English II yr
ENGLISH- PLUS TWO
Ernakulam
Exam Info
Exam result
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Latest
Management
member
nvla
NVLA News
Office Bearers
physics
Provident Fund
Resources
Sample Questions
Scholarship
Softwares
spark
Student
Study Material
teacher
Thrissur
Time Table
Trending Now
VHSE Result

[Study Materials][list8][4][#2ad2c9]

[Income Tax][list7][10][#49176d]

[Exam Info][list6][7][#00405d]

 Membership Form

Popular Posts

INCOME TAX CALCULATOR 2020-21 FINANCIAL YEAR (ASSESSMENT YEAR 2021-22)

Share it:

CLICK THE LINK BELOW TO DOWNLOAD ANTICIPATED TAX CALCULATOR 2021

CLICK ME TO DOWNLOAD ECTAX 2021

TO DOWNLOAD INCOME TAX NOTES 2020-21( PDF) CLICK HERE

Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2020-21(AY 2021-22) The version is best suited to select the best choice of tax planning, that is whether to choose the Old Regime or New Regime of Tax rate , the special provision introduced in the new budget.


മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2020-21  സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം.

2020-21 സാമ്പത്തീക വര്‍ഷത്തില്‍ എങ്ങിനെ വരുമാന നികുതി കണക്കാക്കാം

2020 ഫെബ്രുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍, മുന്‍ കാലങ്ങളില്‍ ഒന്നും കാണാത്ത വിധത്തിലുള്ള വരുമാനനികുതി സമ്പ്രദായമാണ് ആവിഷ്കരിച്ചിരിക്കുന്നത്.  പ്രധാനവ്യത്യാസം  നികുതി സ്ലാബിന്റെ കാര്യത്തില്‍ രണ്ടു CHOICE കളില്‍  ഇഷടപ്പെട്ടത് തിരഞ്ഞെടുക്കുന്നതിനുള്ള സാദ്ധ്യത നികുതിദായകന് നല്‍കുന്നു എന്നതാണ് :-

1.       ഒന്നുകില്‍ 2019-20 ല്‍ (കഴിഞ്ഞ വര്ഷം) നിലനിന്നിരുന്ന അതേ നികുതി നിരക്കും, ഇളവുകളുടെ സാധ്യതകളും അടങ്ങിയ CHOICE 1 അതേപടി സ്വീകരിക്കാം (OLD REGIME)

2.     അല്ലെങ്കില്‍ പുതിയ ലഘൂകരിച്ച നികുതി നിരക്കും, അതോടൊപ്പം ഇളവുകള്‍ എല്ലാം തടയപ്പെട്ട (87- A, 89 [1] റിബേറ്റ്  ഒഴികെ) CHOICE സ്വീകരിക്കാം (NEW REGIME)

3.     CHOICE 1 വേണമോ CHOICE 2 വേണമോ എന്നത് എപ്പോള്‍ വേണമെങ്കിലും മാറി പരിഗണിക്കാം

ചില നാടന്‍ ഹോട്ടലുകളില്‍ ഊണ് വിളമ്പിയ ഉടനെ സാമ്പാറ് വേണമോ മീന്‍ചാര്‍ വേണമോ എന്ന് ചോദിക്കുന്നതുപോലെയാണ് ഈ വര്‍ഷത്തെ രീതി എന്ന് പറയാം. എന്നാല്‍ ചില വിദ്വാന്മാര്‍ രണ്ടും വിളംബിക്കോ എന്ന് പറയാറുണ്ട്‌, ഇവിടെ ആ പഴുത് കാണില്ല


CLICK HERE TO DOWNLOAD ECTAX 2021 ANTICIPATED TAX CALCULATOR


(OLD REGIME)

2019-20 സാമ്പത്തീക വര്‍ഷത്തില്‍ നമ്മള്‍ അനുവര്‍ത്തിച്ചു പോന്ന നിരക്കാണ് ഇത്.

ഈ  രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍  ആക്കി തിരിച്ച് ഓരോ വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ആകെ വരുമാനത്തില്‍ നിന്നും  വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍ കുറച്ചതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം കണക്കാക്കുന്നത്. Standard Deduction, Professional Tax, Entertainment Allowance, HRA, NPS Contribution, Housing Loan interest Deductions, 80 C, Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ കുറച്ചു ഭീമമായി താഴ്ത്തപ്പെട്ട വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഇതുമൂലം   പരമാവധി നിക്ഷേപങ്ങള്‍ നടത്തി  നികുതി കുറക്കുന്നതിനുള്ള സാധ്യത നിലവിലുണ്ട്. നിരക്കുകള്‍ ചുവടെ .




ഈ ഓപ്ഷന്‍ സ്വീകരിക്കുന്ന പക്ഷം 2019-20 സാമ്പത്തീക വര്ഷം നമ്മള്‍ നേടിയിരുന്ന എല്ലാ ഇളവുകളും അതേപടി ഈ വര്‍ഷവും അനുഭവിക്കാന്‍ കഴിയുന്നു. ഇളവുകളുടെ വിവരങ്ങള്‍ എന്താണെന്ന് ഒടുവില്‍ വിവരിക്കുന്നുണ്ട് .

(NEW REGIME)

ഒരു കൈ കൊണ്ട് തലോടുകയും മറുകൈ കൊണ്ട് കുത്തിനു പിടിക്കുകയും ചെയ്യുന്ന ന്യൂ-ജന്‍ രീതിയാണ് ഇത്

ഈ പുതിയ നികുതി രീതിപ്രകാരം  വരുമാനത്തെ  7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്. മൊത്തം വരുമാനത്തെ രണ്ടര ലക്ഷം രൂപയുടെ ഭാഗങ്ങളായി  തിരിച്ച് താരതമ്യേന പഴയ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവിടെ നികുതി ഈടാക്കുന്നത്. എന്നാല്‍ ഇവിടെ ആകെ വരുമാനത്തില്‍ നിന്നും ഒരു തരത്തിലുള്ള ഇളവും  അനുവദിക്കുന്നില്ല എന്ന ഗതികേടുണ്ട്. Professional Tax, Entertainment Allowance, HRA, Standard Deduction, NPS Contribution, Housing Loan interest Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ SB deposit കളുടെ നിഷേപങ്ങളുടെ പലിശക്ക് കിടിയിരുന്ന കിഴിവ്  തുടങ്ങിയവ ഒന്നും തന്നെ അനുവദിക്കുന്നതല്ല. ചുമ്മാ പറഞ്ഞാല്‍  Gross Income തന്നെയാണ് ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിക്കപ്പടുന്നത്.
എന്നാല്‍ മുട്ട് ശാന്തി എന്നവണ്ണം ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ മുന്‍ രീതിയിലെന്ന പോലെ തന്നെ 87(A) വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് (നികുതിയില്‍ നിന്നും നേരിട്ടുള്ള കുറക്കല്‍) ഈ സ്കീമിലും ലഭിക്കുന്നു.
ഈ option സ്വീകരിച്ചാല്‍, പ്രായം കൂടുന്ന മുറക്ക് നികുതി കുറവ് ലഭ്യമാക്കുന്ന സമ്പ്രദായമായ    ‘സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍’ എന്നിങ്ങനെ വേര്‍തിരിവുകളൊന്നും ലഭിക്കില്ല. എല്ലാവര്‍ക്കും ഒരേ നിരക്ക്. ന്യൂ ജന്‍ പിള്ളാരെയും 80 കഴിഞ്ഞ ‘സൂപ്പര്‍അവശനേയും’ ഒരു ട്രാക്കില്‍ ഓടിപ്പിക്കും. “ഹന്ത കഷ്ടം ജനാനാം” എന്നാരോ പറഞ്ഞതാണ് ഓര്‍മ്മ വരുന്നത് !!

NEW REGIME നിരക്ക് ചുവടെ :-



(OLD REGIME) vs (NEW REGIME) ഏതു തിരഞ്ഞെടുക്കണം ?

പഴയ രീതിയാണോ പുതിയ രീതിയാണോ ലാഭകരം എന്ന് ചോദിച്ചാല്‍ സാമ്പാര്‍ ആണോ മീന്‍ ചാറാണോ നല്ലത് എന്ന ചോദ്യം പോലിരിക്കും.  അതിന് ഒറ്റവാക്കില്‍  മറുപടി പറയുക സാധ്യമല്ല. കാരണം അത് ഓരോ വ്യക്തികളുടേയും വരുമാനം, നിക്ഷേപസാദ്ധ്യത, പ്രായം  എന്നിവക്കനുസരിച്ചു അന്തരം വരും.  ചുമ്മാ ലളിതമായി  പറയുകയാണെങ്കില്‍  നിക്ഷേപ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള ആളുകള്‍ക്ക്  (പ്രത്യേകിച്ചും recoring scheme കള്‍) പഴയ വീഞ്ഞ്  തന്നെയാവും മധുരിക്കുക. നിക്ഷേപങ്ങള്‍ ഒന്നും ഇല്ലാത്ത / താരതമ്യേന കുറവുള്ള പുതുമോടികള്‍ക്ക് പുതിയ നിരക്കുകള്‍ പ്രയോജനപ്പെടുത്താം. Anticipatory Income Tax സോഫ്റ്റ് വെയര്‍കളില്‍ പൊതുവേ രണ്ടു രീതിയിലുള്ള നികുതിയും കാണിച്ചു തരും. ഇപ്പോള്‍  പഴയ വീഞ്ഞ് രുചിച്ച ഒരുവന്‍  അതേ ‘ബ്രാന്റ് ‘ തന്നെ വീണ്ടും ‘വീശണ’മെന്നില്ല. ഏതു സമയത്ത് വേണമെങ്കിലും ‘പുതിയ കുപ്പിയെ തേടാം’  അതുപോലെ തന്നെ തിരിച്ചും ആകാം . ഇനി നിങ്ങള്‍ തന്നെ പറയൂ, സാമ്പാറാണോ മീന്‍ചാറാണോ നല്ലത് ?


To download PDF of this notes
 CLICK HERE

പഴയ നിരക്കുകള്‍ (Old Regim സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ 2019-21 Financial year ല്‍ ലഭിച്ചതിനു തുല്യമായതിനാല്‍ ചുവടെ കാണുന്ന പഴയ കുറിപ്പ് കാണുക

OLD REGIME TAX DETAILS AND DEDUCTIONS
 CLICK HERE

the best

ഈ കുറിപ്പ് തുടര്‍ ദിവസങ്ങളില്‍ വിപുലീകരിക്കുന്നതാണ്  (prepared on 18-3-20)
Share it:

Income Tax

Softwares

Post A Comment:

0 comments:

social icon list