ദീർഘകാലാവധി കഴിഞ്ഞ് അധ്യാപകർ അക്കാദമികവർഷാവസാനം ജോലിയിൽ പ്രവേശിക്കുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കി. ഏഴുവർഷംമുമ്പ് ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നുവെങ്കിലും അത് പാലിക്കാതെ നിരവധി അധ്യാപകർ ദീർഘകാലാവധികഴിഞ്ഞ് മാർച്ചിൽ ജോലിയിൽ പുനഃപ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പുതിയ നടപടി.
ദീർഘകാലം അവധിയെടുത്ത അധ്യാപകർ മാർച്ചിൽ ജോലിയിൽ പുനഃപ്രവേശിക്കുന്നതുകൊണ്ട് കുട്ടികൾക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. അധ്യാപകർക്ക് രണ്ടുമാസത്തെ അവധിക്കാലശമ്പളം നൽകേണ്ടിവരുന്നതിനാൽ സർക്കാരിന് ഭാരിച്ച സാമ്പത്തികബാധ്യതയുണ്ടാകുന്നുമുണ്ട്.
പഠനം, ഭാര്യക്കൊപ്പം അല്ലെങ്കിൽ ഭർത്താവിനൊപ്പം വിദേശത്തോ സ്വദേശത്തോ കഴിയാൻ, മെഡിക്കൽ സർട്ടിഫിക്കറ്റോടുകൂടിയോ അല്ലാതെയോ ചികിത്സയ്ക്ക്, ഉയർന്ന ജോലി തുടങ്ങി ആവശ്യങ്ങൾക്ക് അവധിയെടുത്തശേഷം മടങ്ങിവരുന്ന അധ്യാപകരെ ഇനിമുതൽ മാർച്ചിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കില്ല. ഇവരിൽനിന്ന് മധ്യവേനലവധിക്കാലവുംകൂടി ചേർത്ത് അവധി അപേക്ഷ വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

Post A Comment:
0 comments: