Download the Malayalam menu based Income tax estimator for UGC and Kerala Govt. scale employees. The tool is designed to prepare Anticipatory Income tax statements for the financial year 2017-18 (AY 2018-19)
മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2017-18 സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗഡുക്കളായി നികുതി അടക്കുന്നതിനുള്ള സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം. ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രത്യേകം ശ്രദ്ധിക്കുക
ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. അത് പ്രവര്‍ത്തിപ്പിക്കാന്‍ File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും. അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.
NB:-
ഈ സോഫ്റ്റ്‌വെയര്‍ 2016-17 വര്‍ഷത്തിലെ ഫെബ്രുവരിമാസത്തില്‍ തയ്യാറാക്കേണ്ട Income Tax Statement തയ്യാറാക്കാന്‍ ഉപയോഗിക്കരുത്. താങ്കള്‍ അത്തരം സോഫ്റ്റ്‌വെയര്‍ ആണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ചുവടെ കാണുന്ന വരികളില്‍ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD ECTAX 2017 (2016-17 FY)
1. അടിസ്ഥാന നികുതി നിരക്കില്‍ നേരിയ മാറ്റങ്ങള്‍ മാത്രമാണ് 2017-18 സാമ്പത്തിക വര്‍ഷം വരുത്തിയിട്ടുള്ളത്. രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമായും ആയി പഴയത് പോലെ തുടരുന്നു
2. കഴിഞ്ഞ വര്ഷം ടാക്സബില്‍ ഇന്‍കം 5 ലക്ഷം കവിയാത്തവര്‍ക്ക് നികുതിയില്‍ നിന്നും നേരിട്ട് കുറയ്ക്കാമെന്ന നിലയില്‍ ലഭിച്ചിരുന്ന 87-A Rebate 5000 ആയിരുന്നു. എന്നാല്‍ ഈ സാമ്പത്തീക വര്‍ഷത്തില്‍ 3. 5 ലക്ഷത്തി നു മേലെ ടാക്സബില്‍ ഇന്‍കം ഉള്ളവര്‍ക്ക് ഈ ഇളവു ലഭിക്കില്ല. കൂടാതെ 87-A Rebate 5000 രൂപയില്‍നിന്നും പരമാവധി 2500 രൂപയായി കുറച്ചു എന്നതാണ് ഈ വര്‍ഷത്തെ പ്രധാന നിരാശ.
3. 80 C, 80CCC, വിഭാഗത്തില്‍ പെടുന്ന നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും ഉള്ള കിഴിവ് 1.5 ലക്ഷമായി ത്തന്നെ തുടരുന്നു.
4. മുന്‍ വര്‍ഷത്തെപ്പോലെ NPS നിക്ഷേപങ്ങളില്‍ ജീവനക്കാരന്‍റെ വിഹിതമായി കൂടുതലായി അമ്പതിനായിരം രൂപ കൂടെ അടക്കുന്ന പക്ഷം മേല്‍ പറഞ്ഞിരിക്കുന്ന കിഴിവ് 1.5 ലക്ഷത്തില്‍ നിന്നും 2 ലക്ഷമായി ഉയര്‍ത്താം.
5. EDUCATION LOAN ന്‍റെ പലിശ അടവ് മുന്‍ വര്‍ഷത്തെപോലെ പൂര്‍ണ്ണമായും വരുമാനത്തില്‍നിന്നുള്ള കിഴിവായി അനുവദിക്കും
6. മെഡിക്കല്‍ ഇന്‍ഷൂരന്സു പോളിസി ക്കു ലഭിച്ചിരുന്ന ഇളവ് മുന്‍ വര്‍ഷത്തേത് പോലെ സ്വന്തം, ഇണ, മക്കള്‍ എന്നീ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന പോളിസിക്ക് പരമാവധി ഇരുപത്തി അയ്യായിരവും മാതാപിതാക്കളുടെ പേരിലുള്ള പോളിസിക്ക് ഇതിനു പുറമേ മറ്റൊരു ഇരുപത്തി അയ്യായിരവും (സീനിയര്‍ സിറ്റിസണ്‍നു പരമാവധി 30000 രൂപ) ഇളവായി ലഭിക്കും
7. ഭാവന നിര്‍മ്മാണ വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ചില നിബന്ധനകള്‍ക്കനുസരിച്ച് 80 EE പ്രകാരം അനുസരിച്ച് പലിശയിനത്തില്‍ നല്‍കിയിരുന്ന 50000 രൂപയുടെ പ്രത്യേക ഇളവ് പിന്‍വലിച്ചതായാണ് മനസ്സിലാക്കാന്‍ സാധിച്ചത്. അതുകൊണ്ട് തന്നെ പലിശയിനത്തില്‍ പരമാവധി ആനുകൂല്യം 2 ലക്ഷം രൂപ മാത്രമായിരിക്കും
8. മറ്റു ഇളവുകള്‍ മുന്‍ വര്‍ഷത്തേത് പോലെ തന്നെ തുടരുന്നു. നടപ്പ് വര്‍ഷത്തിലെ വ്യത്യസ്ത പ്രായപരിധിയില്‍ പെടുന്നവര്‍ക്കുള്ള നികുതിനിരക്കുകള്‍ ചുവടെ
Surcharge:
10% of income tax, where total income is between Rs. 50 lakhs and Rs.1 crore.
15% of income tax, where total income exceeds Rs. 1 crore.
Cess: 3% on total of income tax + surcharge.
Post A Comment:
0 comments: