HEAD

Total Pageviews

Site Archive

[KANIVU NEWS][list_10][4][#b52e31]

[Movies][list_5][6][#b52e31]

[SALARY MATTERS][list9][4][#2a5934]

Search This Blog

[Latest News][10]

ACC+1
ACC+2
Answer Key
Business Studies
District
Downloads
ED
eFocus
English II yr
ENGLISH- PLUS TWO
Ernakulam
Exam Info
Exam result
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Latest
Management
member
nvla
NVLA News
Office Bearers
physics
Provident Fund
Resources
Sample Questions
Scholarship
Softwares
spark
Student
Study Material
teacher
Thrissur
Time Table
Trending Now
VHSE Result

[Study Materials][list8][4][#2ad2c9]

[Income Tax][list7][10][#49176d]

[Exam Info][list6][7][#00405d]

 Membership Form

Popular Posts

INCOME TAX CALCULATOR - 2017 CUM FORM 10 E GENERATOR

Share it:
TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTS


This Excel based Income tax calculator is designed to create Income tax statements relating to the financial year 2016-17 for Private and Government sector employees. It is packed with the special additional facility to meet the requirements of UGS scale employees and college teachers. Special arrangement to generate Form 10 E is an added advantage. To download Income tax calculator click CONTINUE READING below these lines and start download by clicking download button.
2016-17 വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും ?
വിശദമായ കുറിപ്പ് ചുവടെ നല്‍കുന്നു 


വരുമാന നികുതി കണക്കാക്കലും, അവ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കലും പൊതുവേ സാധാരണക്കാരനായ ഒരു ജീവനക്കാരനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിതന്നെയാണ്. മാത്രമല്ല നികുതി കുറക്കുന്നതിനുതകുന്ന വ്യത്യസ്തങ്ങളായ നിക്ഷേപങ്ങളെപ്പറ്റിയുള്ള അജ്ഞതയും അനാവശ്യമായി നികുതി ബാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടനല്‍കും. ഒരു വിദഗ്ധ സഹായം തേടുന്ന പക്ഷം വരുമാന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളൊക്കെ നിര്‍ഭാഗ്യവശാല്‍ ചെലവേറിയ പ്രവര്‍ത്തനമായിപ്പോകാറുണ്ട്. പൊതുവെ ഇത്തരം പ്രശനങ്ങളെ ലഘൂകരിക്കാന്‍ ഇന്ന് പ്രാദേശികമായി തന്നെ തയ്യാറാക്കുന്ന ടാക്സ്‌ ടൂളുകള്‍ നിലവിലുണ്ട്. കേരള ഗവര്‍മെന്റ് ന്റെ DA നിരക്കിലും UGC നിരക്കിലും income tax statement തയ്യാറാക്കാന്‍ ഉതകുന്ന വിധത്തില്‍ പ്രത്യേക മേഖലകള്‍ ഇതില്‍ തയ്യാറാക്കിയിട്ടുണ്ട്.

കൂടാതെ കുടിശ്ശിക വരുമാനം മൂലമുള്ള അധിക നികുതി ബാധ്യത കുറക്കുന്നതിനുള്ള ഫോം 10 E ഇതിനുള്ളില്‍ തന്നെ തയ്യാറാക്കാന്‍ കഴിയും എന്നതും പ്രയോജനപ്പെടുമെന്ന് കരുതുന്നു. 2016-17 - സാമ്പത്തീക വര്‍ഷത്തെ (Assessment year 2017-18) വരുമാന നികുതി കണക്കാക്കി, ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ ട്രഷറിയിലും, ബന്ധപ്പെട്ട വകുപ്പ്തല ഓഫീസിലും മറ്റും സമര്‍പ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കുന്നതിനുള്ള ഇന്‍കം ടാക്സ് സോഫ്റ്റ്‌വെയറിനെ ചുവടെ പരിചയപ്പെടുത്തുന്നു. വരുമാന നികുതി കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് തുടര്‍ദിവസങ്ങളില്‍ നല്‍കുന്നതാണ്. EXCEL ല്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂളുകളെ കൂടുതല്‍ പ്രയോജനക്ഷമമാക്കുന്നതിനും User friendly ആകുന്നതിനും ആവശ്യമായ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു.


CLICK HERE TO DOWNLOAD SOFTWARE

ഈ സോഫ്റ്റ്‌വെയര്‍ ന്റെ ഏറ്റവും പരിഷ്കരിച് പതിപ്പ്,  Form 12BB കൂടെ പ്രിന്‍റ് എടുക്കാവുന്ന സൌകര്യത്തോടെ,  7-2- 17 മുതല്‍ ലഭ്യമായിരിക്കും 

കുറിപ്പ് (ECTAX-2017-malayalam)

ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ഡൌണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും.(അതായത് Excel ഫയലല്ലാത്ത രൂപത്തില്‍ കണ്ടേക്കാം.) അത്തരം സാഹചര്യത്തില്‍ മാത്രം അത് പ്രവര്‍ത്തിപ്പിക്കാന്‍ ഫയലിനെ UNZIP ചെയ്യുക എന്ന പ്രവര്‍ത്തനം നടത്തുക. അതിനായി ഫയല്‍ തുറക്കുന്നതിനു മുന്‍പ് File icon ല്‍ Right click ചെയ്ത് 'Extract here' എന്ന് നല്‍കുക . അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ "Macro Enable" എന്ന ഒരു സാങ്കേതിക പ്രവര്‍ത്തനം ചെയ്യേണ്ടി വരും ആ പ്രവര്‍ത്തനം പരിചയമില്ലാത്തവര്‍ക്കുള്ള ഒരു വീഡിയോ സഹായി ഡൌണ്‍ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍

CLICK HERE TO DOWNLOAD VIDEO HELP FILE

2016-17 വര്‍ഷത്തില്‍ ശമ്പള വരുമാനക്കാരന്‍ എങ്ങിനെ നികുതി കണക്കാക്കും ?
ഒരു ശമ്പള വരുമാനക്കാരനെ സംബന്ധിച്ചിടത്തോളം ഒരു പക്ഷെ നികുതി കണക്കാക്കേണ്ടത് അയാള്‍ തന്നെയാണെങ്കിലും പ്രായോഗികതലത്തില്‍ അത് അടക്കേണ്ടത് അവന്റെ ‘മുതലാളി’യാണെന്ന് പറയാം. Tax deducted at source (TDS) എന്ന പേരില്‍ വിശേഷിപ്പിക്കുന്ന ശമ്പള പിടുങ്ങലിലൂടെസേവനദാദാവ്‌ ഈ പുണ്യകര്‍മ്മം നിരന്തരം ചെയ്തുകൊണ്ടിരിക്കും. ജീവനക്കാരന്‍ ഗണിച്ചെടുത്തു നല്‍കുന്ന നികുതി തുക ശരിയാണെന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പു വരുത്തേണ്ട ജോലിയും, അവ വര്‍ഷാന്ത്യത്തില്‍ മാത്രം അടക്കുക എന്ന ‘സ്വഭാവദോഷം’ ഉണ്ടെങ്കില്‍ അത് തിരുത്തി വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ സമയാസമയങ്ങളില്‍ ഗഡുക്കള്‍ ആയി അടപ്പിക്കേണ്ട ചുമതലയും നിര്‍ഭാഗ്യവശാല്‍ ‘പാവം മുതലാളി’ യുടെ ജോലിയായി മാറുന്നു. ഈ സാമ്പത്തീക വര്‍ഷത്തില്‍ (2016 April മുതല്‍ 2017 March31വരെ)ലഭിച്ച ശമ്പളമടക്കമുള്ള  എല്ലാ വരുമാനവും ചേര്‍ത്ത്, അനുവദനീയമായ ഇളവുകള്‍ക്ക് ശേഷം അത് മാസ ഗഡുക്കളായി അടക്കുന്നതിനിടയില്‍, അതിന്റെ ഏറ്റവും അവസാന മാസമായ മാര്‍ച്ചില്‍ അടക്കുമ്പോള്‍ അത് അണ-പൈ വ്യത്യാസമില്ലാതെ അടക്കുന്നു എന്ന്‍ ഉറപ്പ് വരുത്തേണ്ടതും പുണ്യമാസമായ മാര്‍ച്ചില്‍ തന്നെ.
ഇതിനിടെ പൊന്തി വരാന്‍ സാധ്യതയുള്ള ചോദ്യം മാര്‍ച്ച് 31 നു മുന്‍പ് ചെയ്യേണ്ട ഈ ‘അന്ത്യകര്‍മ്മം’ എന്തിനു ഫെബ്രുവരിയില്‍ തന്നെ നടത്തുന്നു എന്നായിരിക്കും. ശുഭസ്യ ശീഖ്രം എന്ന് കാര്‍ന്നവന്മാര്‍ പറഞ്ഞു പോന്നതിനെ അക്ഷരം പ്രതി അനുസരിക്കുകയാണിവിടെ എന്ന്‍ കരുതേണ്ടതില്ല. കാരണം മറ്റൊന്നാണ്. 2016 ഏപ്രില്‍ ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള വരുമാനം കണക്കാക്കിയാണ് നികുതി അടക്കേണ്ടതെന്നു നേരത്തെ പറഞ്ഞുവല്ലോ, എന്നാല്‍ പൊതുവേ ജീവനക്കാരന്‍റെ 2016 എപ്രിലില്‍ ലഭിക്കുന്ന വേതനം 2016 മാര്‍ച്ചില്‍ ചെയ്ത ജോലിയുടെതാണല്ലോ അതുപോലെ 2017 മാര്‍ച്ചില്‍ വാങ്ങുന്ന വേതനം 2017 ഫെബ്രുവരിയില്‍ ചെയ്ത ജോലിയുടെതുമായിരിക്കും അതുകൊണ്ട്തന്നെ കാലഘട്ടത്തെ പുനര്‍വ്യാഖ്യാനം ചെയ്ത് ‘2016 മാര്‍ച്മുതല്‍ 2017 ഫെബ്രുവരി വരെയുള്ള ശമ്പളത്തിന്റെ’ എന്നാക്കി മാറ്റി ചിലര്‍. വ്യാഖ്യാനം എന്തായാലും 2016 ഏപ്രില്‍ ഒന്നുമുതല്‍  2017 മാര്‍ച്ച് 31വരെ കിട്ടിയ വരുമാനതുകയും നിക്ഷേപ തുകയും അല്ലാതെ ഒരു ശില്ലിക്കാശുപോലും കണക്കുകൂട്ടലുകള്‍ക്കിടയില്‍ കയറിപ്പോകാതെയും വിട്ടുപോകാതെയും നോക്കേണ്ടതുണ്ട്. മറ്റൊരു കാര്യം ജീവനക്കാരന്‍ നികുതി നല്‍കേണ്ടത് തന്റെ ശമ്പള വരുമാനം മാത്രം നോക്കിയല്ല മറിച്ച് ശമ്പളമടക്കമുള്ള എല്ലാ വരുമാനവും ചേര്‍ത്ത തുകയിന്മേലാണ്.അതിനായി അയാള്‍ തന്റെ വരുമാനത്തിന്റെ വിശദാംശങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തി അതില്‍ നിന്നും നിലവിലുള്ള നിയമപ്രകാരം കുറക്കാവുന്ന ഇളവുകളും അത് ബോധ്യപ്പെട്ടുത്താനുള്ള രേഖകളും തയ്യാറാക്കി മേലധികാരിക്കു സമര്‍പ്പിക്കുന്ന രേഖയാണ് Income tax statement. ഇതിനു ഒരു നിര്‍ദ്ധിഷ്ട ഫോര്‍മാറ്റ് ഇല്ല എന്നതാണ് ഖേദകരം. അതുകൊണ്ട് തന്നെ പല ദിക്കുകളിലും പല അവതാരങ്ങളായി അവന്‍ ജന്മമെടുക്കും. വരുമാനത്തെ 5 തലക്കെട്ടുകളിലാണ് ഉള്‍പ്പെടുത്തേണ്ടത്.
1.      ശമ്പള വരുമാനം
2.     വീട് വാടകക്കു നല്‍കി ലഭിക്കുന്ന വരുമാനം
3.     കച്ചവടത്തില്‍ നിന്നോ പ്രൊഫഷനല്‍ തൊഴിലില്‍ നിന്നോ ഉള്ള വരുമാനം
4.     മൂലധന വര്‍ധന വരുമാനം
5.     മറ്റു ഉറവിടങ്ങളില്‍നിന്നുള്ള വരുമാനം.

മേല്‍ പറഞ്ഞ വരുമാനങ്ങലെല്ലാം ചേര്‍ത്ത് അതില്‍ നിന്നും അനുവദനീയമായ എല്ലാ കിഴിവുകളും കുറച്ചു ബാക്കി വരുന്ന വരുമാനത്തെ ടാകസബിള്‍ ഇന്‍കം എന്ന് പറയാം. സാങ്കേതികമായി അതിനു ടോട്ടല്‍ ഇന്‍കം എന്നും പേരുണ്ട്. ടോട്ടല്‍ എന്നാല്‍ ഗ്രോസ് അല്ലാ എന്നും മറിച്ച് കിഴിവുകള്‍ക്ക് ശേഷമുള്ളത് എന്നും തിരുത്തി ചിന്തിക്കാതെ നിവര്‍ത്തിയില്ല. ഈ ടോട്ടല്‍ വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഇത്തവണ നികുതി നല്‍കേണ്ടതില്ല. എന്നാല്‍ പരിധി കടന്നാല്‍ ചുവടെ കാണുന്ന രീതിയില്‍ നികുതി കണക്കാക്കണം.
വിശദമായ വായനക്കും PDF ഡൌണ്‍ലോഡ് നും ചുവടെ ക്ലിക്ക് ചെയ്യുക
CLICK ME TO DOWNLOAD NOTES ON INCOME TAX CALCULATION 2017


Share it:

Feature

Income Tax

Post A Comment:

0 comments:

social icon list