നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പുതുക്കിയ ശമ്പളസ്‌കെയിലില്‍ പേഫിക്‌സേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് സര്‍ക്കുലറിലൂടെ വ്യക്തമാക്കി. നോന്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ പേ ഫിക്സ് ചെയ്യുന്നതിനും ഫിക്സേഷന്‍ സ്റ്റേറ്റ്മെന്‍റ് ജനറേറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യം എന്‍.ഐ.സി. സ്പാര്‍ക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. .തങ്ങളുടെ കീഴിലുള്ള ജീവനക്കാരുടെ പേ ഫിക്‌സ് ചെയ്യാന്‍ എല്ലാ ഡി.ഡി.ഒ.മാരും ഈ സംവിധാനം പ്രയോജനപ്പെടുത്തണം. ഫെബ്രുവരി മാസത്തില്‍ തന്നെ പുതിയ ശമ്പള സ്കെയിലിലേക്ക് മാറുന്നുണ്ടെങ്കില്‍ ഈ ശമ്പളം അനുസരിച്ചുള്ള ആദായ നികുതി കണക്കാക്കി ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ പിടിക്കണമെന്നും ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റ് സര്‍ക്കുലറില്‍ പറയുന്നു. ഫെബ്രുവരി മാസം ഒരു ഓഫീസില്‍ പുതിയ സ്കെയിലിലേക്ക് മാറുന്നവരും പഴയ സ്കെയിലില്‍ തന്നെ ശമ്പളം വാങ്ങുന്നവരുമുണ്ടെങ്കില്‍ റിവൈസ്ഡ് സ്കെയിലിലുള്ളവര്‍ക്കും പ്രീ റിവൈസ്ഡ് സ്കെയിലിലുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകം ബില്ല് നല്‍കേണ്ടതുണ്ട്. പുതിയ സ്കെയിലില്‍ ശമ്പളം അവകാശപ്പെടുന്ന ആദ്യത്തെ ബില്ലിന്‍റെ കൂടെ സ്ഥാപന മേധാവി ഒപ്പിട്ട ഫിക്സേഷന്‍ സ്റ്റേറ്റ്മെന്‍റിന്‍റെ കോപ്പികള്‍ കൂടി നല്‍കണം.
Post A Comment:
0 comments: