കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിജയിച്ചതിന് ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറത്തില്‍ നവംബര്‍ 30 ന് മുന്‍പോ പുതിയ കോഴ്സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് അപേക്ഷിക്കണം. വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി അപേക്ഷ സാക്ഷ്യപ്പെടുത്തണം. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതും തെറ്റായ വിവരങ്ങള്‍ നല്‍കിയിട്ടുള്ളതുമായ അപേക്ഷകള്‍ സ്വീകരിക്കില്ല.
Post A Comment:
0 comments: