ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന്റെ തിരക്കുകളൊഴിഞ്ഞു. ബെംഗളുരുവിലെ സെന്‍ട്രലൈസ്ഡ് പ്രൊസസിങ് സെന്ററില്‍ നിങ്ങളുടെ റിട്ടേണുകള്‍ പരിശോധിച്ചുവരികയാണ്.
അതിനുശേഷമാകും ലഭിക്കാനുള്ള റീഫണ്ട് നികുതി ദായകന് കൈമാറുക. മുംബൈയിലെ എസ്ബിഐയുടെ സിഎംപി ബ്രാഞ്ച് മുഖേനയാണ് റീഫണ്ട് നല്‍കുന്നതിന് നടപടിയെടുക്കുക.
റീഫണ്ട് നേരിട്ട് ബാങ്ക് അക്കൗണ്ടിലേയ്ക്ക്
രണ്ട് തരത്തിലാണ് റീഫണ്ട് തുക നികുതി ദായകന് കൈമാറുക. ആര്‍ടിജിഎസ്, എന്‍ഇസിഎസ് വഴി നേരിട്ടോ അല്ലെങ്കില്‍ ചെക്ക് വഴിയോ ആണിത്. കൃത്യമായ(പത്ത് അക്കമുള്ള) ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്ക് ശാഖയുടെ എംഐസിആര്‍ അല്ലെങ്കില്‍ ഐഎഫ്എസ് സി കോഡ്, വിലാസം എന്നിവയുണ്ടെങ്കില്‍ നേരിട്ട് അക്കൗണ്ടിലേയ്ക്ക് പണമെത്തും.
ചെക്ക് വഴി
അക്കൗണ്ട് നമ്പറോ, എംഐസിആര്‍, ഐഎഫ്എസ് സി കോഡോ ചേര്‍ക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നികുതിദായകന്റെ പേരില്‍ ചെക്കായിട്ടായിരിക്കും റീഫണ്ട് ലഭിക്കുക.
റീഫണ്ട് സ്റ്റാറ്റസ് അറിയാം
ആദായ നികുതി അധികൃതകര്‍ റീഫണ്ട് പ്രൊസസ് ചെയ്ത് പത്ത് ദിവസത്തിനകം സ്റ്റാറ്റസ് പരിശോധിക്കാനാകും. അതിനായി ഈ ലിങ്കില്‍ പോയാല്‍ മതി.
https://tin.tin.nsdl.com/oltas/refundstatuslogin.html അസസ്‌മെന്റ് വര്‍ഷവും പാന്‍നമ്പറും നല്‍കിയാല്‍ റീഫണ്ടിന്റെ സ്ഥിതി എന്താണെന്ന് വ്യക്തമാകും.
റീഫണ്ട് വീണ്ടും ഇഷ്യുചെയ്യാന്‍
ഏതെങ്കിലും കാരണത്താല്‍ ബാങ്കിലേയ്ക്ക് തുക എത്താതിരിക്കുകയോ ചെക്ക് ലഭിക്കാതിരിക്കുകയോ ചെയ്താല്‍ തുക റീ ഇഷ്യുചെയ്യാന്‍ ഇന്‍കംടാക്‌സ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. ഏറ്റവും പുതിയ വിലാസം, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ് എന്നിവ നിര്‍ബന്ധമായും സൈറ്റില്‍ ബന്ധപ്പെട്ട കോളത്തില്‍ ചേര്‍ക്കേണ്ടതാണ്.

ശ്രദ്ധിക്കാന്‍:
* ടാക്‌സ് ക്രഡിറ്റ് സ്‌റ്റേറ്റ്‌മെന്റായ ഫോം 26എഎസില്‍ റീഫണ്ട് വിവരം കാണിച്ചിട്ടുണ്ടാകും.
* ആദായനികുതി അടച്ച തുകയുടെ രസീറ്റിനോടനുബന്ധിച്ചുള്ള കൗണ്ടര്‍ഫോയില്‍ കൈവശം സൂക്ഷിക്കേണ്ടതാണ്.

Post A Comment:
0 comments: