കൗമാരക്കാരെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഹയർ സെക്കൻഡറിയിൽ തുടങ്ങിയ സൗഹൃദ ക്ലബ്ബുകളുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ നിംഹാൻസ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) പഠനം നടത്തും.
പ്രാഥമിക പഠന നടപടികൾക്ക് തുടക്കമായി. താമസിയാതെ കരാറൊപ്പിടും. വ്യക്തിത്വ വികാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കും. കൗമാരക്കാരുടെ മാനസികാരോഗ്യം, നൈപുണ്യ വികസനം എന്നിവയെല്ലാം പഠനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവയിലെല്ലാം മാറ്റങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹയർ സെക്കൻഡറി വകുപ്പ് അധികൃതർ പറഞ്ഞു.
ഇപ്പോൾ 1,240 സ്‌കൂളുകളിൽ സൗഹൃദ ക്ലബ്ബുകളുണ്ട്. ഇത് കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. വരുന്ന അധ്യയന വർഷം 80 സ്‌കൂളുകളിൽ കൂടി ക്ലബ്ബ് തുടങ്ങും. എല്ലാ സ്‌കൂളുകളിലേക്കും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്ന് നിയമസഭാ സമിതി ശുപാർശ ചെയ്തിരുന്നു.
ഹയർസെക്കൻഡറി വിദ്യാർഥികൾക്കിടയിൽ തൊഴിൽ പഠനസാധ്യതകളെക്കുറിച്ച് അവബോധം വർധിപ്പിക്കാൻ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ തുടങ്ങിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പിന്നീട് സൗഹൃദ ക്ലബ്ബ് തുടങ്ങിയത്. 50 സ്‌കൂളുകളിലായിരുന്നു തുടക്കം.
ഒാരോ സ്‌കൂളിലും പരിശീലനം നേടിയ കോ-ഓർഡിനേറ്റർമാരുണ്ട്. വിദ്യാർഥികൾക്ക് പ്രശ്നങ്ങൾ ഇവരുമായി പങ്കുവയ്ക്കാം. ആവശ്യമെങ്കിൽ കൗൺസിലിങ് ഉൾപ്പെടെ ലഭിക്കും.പറയാൻ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങൾ എഴുതി സ്‌കൂളിലെ ഡ്രോപ് ബോക്‌സുകളിൽ ഇടാം. കോ-ഓർഡിനേറ്റർമാർക്ക് നിംഹാൻസിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ നിന്നുമാണ് പരിശീലനം.
കൗമാരക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വഴി ഒരു പരിധി വരെ കഴിയുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
സൗഹൃദ ക്ലബ്ബ് പ്രവർത്തനം ഏതെല്ലാം രീതിയിൽ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചാണ് നിംഹാൻസ് പഠിക്കുക.

Post A Comment:
0 comments: