മലയാളം / ഇംഗ്ലീഷ് മെനുവില്‍ പ്രവര്‍ത്തിക്കുന്നതും 2016-17 സാമ്പത്തീക വര്‍ഷത്തിലെ നികുതി മുന്‍പേ ഊഹിച്ചെടുത്തു അതിനനുസൃതമായി മുന്‍പേ തന്നെ മാസം തോറും ഗടുക്കളായി നികുതി അടക്കാനായി സ്റെറെമെന്റ്റ് തയ്യാറാക്കാനായി ഈ എക്സെല്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ കൊണ്ട് കഴിഞ്ഞേക്കാം. ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
CLICK HERE TO DOWNLOAD SOFTWARE
വരുമാന നികുതി – ഇത്തവണ 30000 രൂപയുടെ കൂടുതല്‍ ഇളവുകളോ ?
2016-17 സാമ്പത്തീക വര്‍ഷത്തെ ബഡ്ജറ്റിലെ പ്രഖ്യാപനം വന്നു. സാധാരണക്കാരായ ശമ്പള വരുമാനക്കാരുടെ കാര്യത്തില്‍ എന്തെങ്കിലും ‘പച്ച’ കാണാനുണ്ടോ എന്നതായിരിക്കും പൊതുവേ ഉയരുന്ന ചോദ്യം. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കൂട്ടിയും കുറച്ചും നോക്കി ഒരു പഴുതും കാണാത്ത നിലക്ക്, നികുതി വകുപ്പിനെ കണക്കിനു പിരാകി, വര്‍ഷാന്ത്യത്തില്‍ കുറെ നികുതി ഒടുക്കേണ്ടി വന്നു. പുത്തനുടുപ്പിട്ട മണവാട്ടിയെ പോലെ പുതിയ സാമ്പത്തിക വര്‍ഷവും പുറത്തിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. സര്‍ക്കാന്‍ സര്‍വ്വീസിലാണെങ്കില്‍ പുതിയ സ്കെയിലില്‍ വാരിക്കോരി ശമ്പളവും വാങ്ങിത്തുടങ്ങി. എല്ലാം മംഗളം തന്നെ. പക്ഷെ വരുമാന നികുതി കൊടുക്കേണ്ട കാര്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മാത്രം ഈ പറഞ്ഞ പരമാനന്ദം ഉണ്ടാകാനിടയില്ല. ഇനി ഒരേ ഒരാശ്രയം പുതിയ ബഡ്ജറ്റിലെ വരുമാന നികുതി ഇളവിനെപ്പറ്റിയുള്ള ശുഭപ്രതീക്ഷ മാത്രം. അതുകൊണ്ട് തന്നെ ഈ ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. മാറ്റമില്ലാതെ തുടരുന്നവ എന്തൊക്കെ ?
ഭൂരിഭാഗം വസ്തുതകളും കഴിഞ്ഞ വര്‍ഷത്തിന്‍റെ (2015-16) ഫോട്ടോസ്റ്റാറ്റായി തന്നെ തുടരുന്നു.
. അടിസ്ഥാന നികുതി നിരക്കില്‍ മാറ്റമില്ല (വിശദാംശങ്ങള്‍ ചുവടെ)വരുമാന നികുതി – ഇത്തവണ 30000 രൂപയുടെ കൂടുതല്‍ ഇളവുകളോ ?
2016-17 സാമ്പത്തീക വര്‍ഷത്തെ ബഡ്ജറ്റിലെ പ്രഖ്യാപനം വന്നു. സാധാരണക്കാരായ ശമ്പള വരുമാനക്കാരുടെ കാര്യത്തില്‍ എന്തെങ്കിലും ‘പച്ച’ കാണാനുണ്ടോ എന്നതായിരിക്കും പൊതുവേ ഉയരുന്ന ചോദ്യം. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ കൂട്ടിയും കുറച്ചും നോക്കി ഒരു പഴുതും കാണാത്ത നിലക്ക്, നികുതി വകുപ്പിനെ കണക്കിനു പിരാകി, വര്‍ഷാന്ത്യത്തില്‍ കുറെ നികുതി ഒടുക്കേണ്ടി വന്നു. പുത്തനുടുപ്പിട്ട മണവാട്ടിയെ പോലെ പുതിയ സാമ്പത്തിക വര്‍ഷവും പുറത്തിറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. സര്‍ക്കാന്‍ സര്‍വ്വീസിലാണെങ്കില്‍ പുതിയ സ്കെയിലില്‍ വാരിക്കോരി ശമ്പളവും വാങ്ങിത്തുടങ്ങി. എല്ലാം മംഗളം തന്നെ. പക്ഷെ വരുമാന നികുതി കൊടുക്കേണ്ട കാര്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ മാത്രം ഈ പറഞ്ഞ പരമാനന്ദം ഉണ്ടാകാനിടയില്ല. ഇനി ഒരേ ഒരാശ്രയം പുതിയ ബഡ്ജറ്റിലെ വരുമാന നികുതി ഇളവിനെപ്പറ്റിയുള്ള ശുഭപ്രതീക്ഷ മാത്രം. അതുകൊണ്ട് തന്നെ ഈ ബഡ്ജറ്റിലെ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. മാറ്റമില്ലാതെ തുടരുന്നവ എന്തൊക്കെ ?
ഭൂരിഭാഗം വസ്തുതകളും കഴിഞ്ഞ വര്‍ഷത്തിന്‍റെ (2015-16) ഫോട്ടോസ്റ്റാറ്റായി തന്നെ തുടരുന്നു.
2. 80 C, 80CCC, വിഭാഗത്തില്‍ പെടുന്ന നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും ഉള്ള കിഴിവ് 1.5 ലക്ഷമായി ത്തന്നെ തുടരുന്നു.
3. മുന്‍ വര്‍ഷത്തെപ്പോലെ NPS നിക്ഷേപങ്ങളില്‍ ജീവനക്കാരന്‍റെ വിഹിതമായി കൂടുതലായി അമ്പതിനായിരം രൂപ കൂടെ അടക്കുന്ന പക്ഷം ക്രമ നമ്പര്‍ 2 ല്‍ പറഞ്ഞിരിക്കുന്ന കിഴിവ് 1.5 ലക്ഷത്തില്‍ നിന്നും 2 ലക്ഷമായി ഉയര്‍ത്താം.
4. EDUCATION LOAN ന്‍റെ പലിശ അടവ് മുന്‍ വര്‍ഷത്തെപോലെ പൂര്‍ണ്ണമായും വരുമാനത്തില്‍ നിന്നുള്ള കിഴിവായി അനുവദിക്കും
മാറ്റങ്ങള്‍ പരിമിതമായി മാത്രം
ടാക്സബില്‍ ഇന്‍കം 5 ലക്ഷം കവിയാത്തവര്‍ക്ക് നികുതിയില്‍ നിന്നും നേരിട്ട് കുറയ്ക്കാമെന്ന നിലയില്‍ ലഭിച്ചിരുന്ന
87-A Rebate 2000 രൂപയില്‍ നിന്നും 5000 രൂപയായി വര്‍ദ്ധിപ്പിച്ചു. അതായത് 3000 രൂപയുടെ കൂടുതല്‍ നികുതി ഇളവ് ലഭിക്കുമെന്നര്‍ത്ഥം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരാളുടെ ടാകസബില്‍ വരുമാനം ശമ്പള വര്‍ദ്ധനവു മൂലം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30000 രൂപ വര്‍ദ്ധിച്ചു എന്ന് കരുതുക, പേടിക്കേണ്ടതില്ല, അയാള്‍ ഈ വര്‍ഷം ഒടുക്കേണ്ടി വരുന്ന നികുതി മുന്‍ വര്‍ഷത്തേതു മാത്രമായിരിക്കും. പക്ഷെ ഈ 87-A Rebate ആനുകൂല്യം ടാക്സബില്‍ ഇന്‍കം 5 ലക്ഷം കവിഞ്ഞവര്‍ക്ക് ലഭിക്കില്ല എന്നതിനാല്‍ അത്തരക്കാര്‍ നിരാശപ്പെടുക മാത്രമാണ് പരിഹാര മാര്‍ഗ്ഗം
2. പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന ഭവന വായ്പ്പക്ക് ഉള്ള നികുതി ഇളവ് – ഇതു പ്രകാരം ഭാവന വായ്പ്പയുടെ പലിശത്തുകക്കുള്ള ഇളവ് ഫലത്തില്‍ 2 ലക്ഷം രൂപയില്‍ നിന്നും 50000 രൂപ കൂടെ വര്‍ദ്ധിപ്പിച്ചു 2.5 ലക്ഷമാക്കി. ഇതു പറയുമ്പോള്‍ കുറെ നിബന്ധനകള്‍ ഓര്‍ക്കേണ്ടതുണ്ട്. സാധാരണ ഒരു പഴയകാല ഭവന വായ്പക്ക് ഈ കൂടുതല്‍ ആനുകൂല്യം ലഭിക്കില്ല, അത് മുന്‍ വര്‍ഷത്തെ പോലെ വകുപ്പ് 24(b) പ്രകാരം പരമാവധി 2 ലക്ഷമായി തുടരുന്നു. 80EE പ്രകാരമുള്ള കൂടുതല്‍ ഇളവ് 50000 രൂപ കൂടെ നേടണമെങ്കില്‍ ചുവടെ പറയുന്ന നിബന്ധനകള്‍ പാലിക്കണം:-
a. വായ്പ്പ 2016-17 സാമ്പത്തീക വര്‍ഷത്തില്‍ തന്നെ അനുമതി നേടിയതായിരിക്കണം
b. വായ്പ്പ തുക 35 ലക്ഷം കവിയാന്‍ പാടില്ല
c. വീടിന്‍റെ ചെലവ് തുക 50 ലക്ഷം കവിയരുത്
d. നികുതി ദായകന്‍ ഒരു first time home buyer (ആദ്യമായി വീട് കരസ്ഥമാക്കുന്നവന്‍) ആയിരിക്കണം
മേല്‍ പറഞ്ഞ വസ്തുതകള്‍ എല്ലാം കൂടെ ഒത്തു വരുന്ന സാഹചര്യത്തില്‍ മാത്രമേ പ്രത്യേക ഇളവിന്‍റെ രുചിയറിയാന്‍ കഴിയൂ എന്നതിനാല്‍ എത്ര പേര്‍ക്ക് ഈ ‘മുന്തിരി പുളിക്കും’ എന്ന്‍ ഊഹിക്കാം.
3. മറ്റൊരു ആനുകൂല്യം എന്ന്‍ പറയാവുന്നതും പുതിയ ഭാവന വായ്പ്പക്കാര്‍ക്കുള്ളതാണ്. ഇതു പ്രകാരം വായ്പ്പയില്‍ നിന്നുള്ള വരുമാന നികുതി ഇളവു നേടാന്‍ മുന്‍ കാലങ്ങളില്‍ 3 വര്‍ഷത്തിനകം വീട്പണി പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് നേടണമായിരുന്നു. ഈ നിബന്ധന 5 വര്‍ഷമാക്കി ഉയര്‍ത്തി.
ചുരുക്കത്തില്‍ നികുതി നിരക്കുകള്‍
Ordinary Citizens | Senior Citizens (60-79 Age group) | Super Senior Citizens (Age 80 or above) |
Upto Rs. 2,50,000 - Nil | Upto Rs. 3,00,000 - Nil | Upto Rs. 5,00,000 - Nil |
2,50,000 To 5,00,000 - 10% | 3,00,000 To 5,00,000 - 10% | 5,00,000 To 10,00,000 - 20% |
5,00,000 To 10,00,000-20% | 5,00,000 To 10,00,000 - 20% | Above 10,00,000 - 30% |
Above 10,00,000 - 30% | Above 10,00,000 - 30% |
ഒറ്റ നോട്ടത്തില്‍ പറഞ്ഞാല്‍ ചെറുവരുമാനക്കാര്‍ക്കും പുതിയ, ഇടത്തരം വീട് പണിയാന്‍ വായ്പ്പ എടുത്തവര്‍ക്കും മാത്രം അല്‍പ്പം ആശ്വസിക്കാനുള്ള വക നല്‍കി എന്നല്ലാതെ മറ്റുള്ളവര്‍ക്ക് മുന്‍ കാല നിരക്ക് തന്നെ തുടരുന്നു എന്ന് കാണാം. പക്ഷേ വരുമാനത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ഭീമന്‍ വര്‍ദ്ധന അടുത്ത വര്‍ഷം ഉയര്‍ന്ന വിഭാഗക്കാരെ കണ്ണീരു കുടിപ്പിക്കും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
Footnote: (തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ കുറിപ്പ് വിപുലപ്പെടുത്തി തയ്യാറാക്കുന്നതാണ്)
Post A Comment:
0 comments: