സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ജനവരി അവസാനമോ ഫിബ്രവരി ആദ്യമോ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നിയമസഭയില്‍ പറഞ്ഞു. മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ഫിബ്രവരി 26നാണ് ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചത്. ഇപ്രാവശ്യം അത്രയും വൈകില്ല. ശമ്പളപരിഷ്‌കരണം വൈകുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എ.കെ.ബാലനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിച്ചത്. ശമ്പളപരിഷ്‌കരണത്തിനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ലെന്നും ഇതിനായി നിയോഗിച്ച മന്ത്രിതല ഉപസമിതി യോഗം ചേര്‍ന്നിട്ടില്ലെന്നും ബാലന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പ് വന്നതിനാല്‍ നടപ്പാക്കുന്നതിന് തടസ്സമുണ്ടായപ്പോള്‍ ഹൈക്കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും അനുമതി വാങ്ങി അത് കൃത്യസമയത്തുതന്നെ നടപ്പാക്കിയത് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കാലിയായ ഖജനാവ് ഏറ്റെടുത്ത എ.കെ.ആന്റണി, ശമ്പളം മുടങ്ങുന്ന അവസ്ഥ വന്നപ്പോഴാണ് ആനുകൂല്യങ്ങള്‍ തത്കാലം പിന്‍വലിച്ചത്. എന്നാല്‍, അദ്ദേഹംതന്നെ ആ ആനുകൂല്യങ്ങളെല്ലാം തിരിച്ചുനല്‍കി. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതിലൂടെ സര്‍ക്കാരിന് അധിക സാമ്പത്തികബാധ്യതയാണ് വന്നത് മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ പാതയോരത്ത് പൊതുയോഗം ചേരരുതെന്ന് വിധിച്ചയാളെയാണ് ശമ്പളക്കമ്മിഷന്‍ ചെയര്‍മാനാക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.

Post A Comment:
0 comments: