HEAD

Total Pageviews

Site Archive

[KANIVU NEWS][list_10][4][#b52e31]

[Movies][list_5][6][#b52e31]

[SALARY MATTERS][list9][4][#2a5934]

Search This Blog

[Latest News][10]

ACC+1
ACC+2
Answer Key
Business Studies
District
Downloads
ED
eFocus
English II yr
ENGLISH- PLUS TWO
Ernakulam
Exam Info
Exam result
examination
Feature
Gallery
Government Order
Help
Income Tax
Kanivu
Kanivu Office
Kollam
Latest
Management
member
nvla
NVLA News
Office Bearers
physics
Provident Fund
Resources
Sample Questions
Scholarship
Softwares
spark
Student
Study Material
teacher
Thrissur
Time Table
Trending Now
VHSE Result

[Study Materials][list8][4][#2ad2c9]

[Income Tax][list7][10][#49176d]

[Exam Info][list6][7][#00405d]

 Membership Form

Popular Posts

HOW TO CALCULATE INCOME TAX FOR FINANCIAL YEAR 2014-15

Share it:

HOW TO CALCULATE INCOME TAX- (2014-15)


ലോനപ്പന്‍മാഷ്‌ടെ പുസ്തകം [വരുമാന നികുതി കണക്കാക്കാം(2014-15)]
മാഷ് അങ്ങനെയാ കൃസ്തുമസ് പരീക്ഷേടെ അവധി കഴിഞ്ഞ്‌ തിരിച്ചു വന്നാപ്പിന്നെ ആകെ ഒരു വെപ്രാളമാ. പണ്ടും ദാക്ഷായണിടീച്ചര്‍ അത് ശ്രദ്ധിക്കാറുണ്ട്. പിള്ളാരുടെ ശാക്തീകരണപ്രക്രിയയില്‍ അതുവരെ കണ്ടിരുന്ന ഉത്സാഹമൊന്നും പിന്നീടങ്ങോട്ട് കാണില്ല.  “എന്താ മാഷേ, .. കാര്യം പറ ..” ഒരു പുസ്തകത്തില്‍ മാഷെന്തോ കണക്കു കൂട്ടുകയാ. ടീച്ചര്‍ തിരക്കിയത് മാഷ്‌ കേട്ടെങ്കിലും പുള്ളിക്കാരന്‍ മറുപടിയൊന്നും പറഞ്ഞില്ല.  ടീച്ചേര്‍സ് ട്രെയിനിംഗ് കഴിഞ്ഞപ്പോ കിട്ടിയ പുതിയ വല്ല പഠനതന്ത്രവും പയറ്റിനോക്കുന്നതാണോ ? ഒന്നു നോക്കിക്കളയാം, എച്ച്.എം ആകുമ്പോ എല്ലാത്തിലും ഒരു കണ്ണുവേണമല്ലോ. ദാക്ഷായണിടീച്ചര്‍ മാഷ്ടെ പുറകില്‍ ചെന്നു നിപ്പായി. വെട്ടിയും തിരുത്തിയും കൂട്ടിയും കുറച്ചും ആകെ  അലങ്കോലമായിരുന്നു പുസ്തകം. ടീച്ചറുടെ ഒരുമ്പെട്ടുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍  സംഗതി ഇടങ്ങേറായി മാഷിനു തോന്നി. അങ്കലാപ്പ് ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് മാഷെണീറ്റു. “ടീച്ചറേ, നേരത്തെ തന്നെ കാര്യങ്ങള്‍ ഒന്നു പ്ലാന്‍ ചെയ്തു വക്കുന്നത് നല്ലതാ. ഇത്തവണ ഇന്‍കംടാക്സ് ന്റെ കാര്യത്തില് കാര്യായ മറികള് ഉണ്ടത്രേ.. ഞാന്‍ എന്തായാലും ഫെബ്രുവരീലിക്ക് നീട്ടി വയ്ക്കണില്ല.” ലോനപ്പന്‍ നായരങ്ങനെയാ കാര്യങ്ങള് അങ്ങനെ നീട്ടിക്കൊണ്ടോണ സ്വഭാവം പണ്ടേ ഇല്ല. പിള്ളാരുടെ കാര്യത്തിലായാലും തുടക്കം മുതലേ ശ്രദ്ധ വേണം എന്നതാ മാഷ്ടെ പക്ഷം.
“തുടക്കം മാംഗല്യം തന്തുനാനേനാ..  പന്നെ ജീവിതം തുന്തനാനേനാ...” 
എന്നാണല്ലോ മഹാകവിയും പറഞ്ഞിട്ടുള്ളത്.
മുകളില്‍ വിസ്തരിച്ചത് നടന്ന കഥയല്ലെങ്കിലും ഒരു കാര്യം പറയാതെ വയ്യ. ഡിസംബര്‍ മാസം കഴിഞ്ഞു പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആവേശത്തിമിര്‍പ്പിനിടെ അല്‍പ്പം ആകുലതയോടെ ഇടയ്ക്കിടെ തികട്ടിവന്നു അസ്വസ്ഥത സൃഷ്ടിക്കാറുള്ള ഒന്നാണ് വരുമാന നികുതി (Income Tax)കണക്കാക്കല്‍. വിദ്യാര്‍ത്ഥികള്‍ പൊതുപരീക്ഷയെ നേരിടാനായി കച്ച കെട്ടിയിറങ്ങുമ്പോള്‍ പ്രകടിപ്പിക്കുന്ന അതേ പിരിമുറുക്കവും അങ്കലാപ്പും ഈ ഘട്ടത്തില്‍ ശമ്പളവരുമാനക്കാരായ ജീവക്കാരും അദ്ധ്യാപകരും പ്രകടിപ്പിക്കാറുണ്ടെന്നത് പരമസത്യം  !
കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളെ അപേക്ഷിച്ച് നടപ്പു സാമ്പത്തികവര്‍ഷത്തില്‍ (2014-15) ആശ്വസിക്കാനുള്ള വക നല്‍കുന്ന ചില ആനുകൂല്യങ്ങളും ഇളവുകളും ഉള്ളതായി കാണാം.
(2014-15) ലെ പ്രധാന മാറ്റങ്ങള്‍/ആകര്‍ഷണങ്ങള്‍
1 . നികുതി നല്‍കേണ്ടതില്ലാത്ത വരുമാന പരിധി 2 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി (60 വയസ്സ് പൂര്‍ത്തിയാകാത്ത വ്യക്തിക്ക് )
2. നിക്ഷേപങ്ങള്‍ക്കും മറ്റും നല്‍കുന്ന (Chapter VI- A) കിഴിവ് 1  ലക്ഷത്തില്‍ നിന്ന് 1 .5 ലക്ഷമായി ഉയര്‍ത്തി
3.  ഹൌസിംഗ് ലോണിന്റെ പലിശക്ക് നല്‍കിയിരുന്ന കിഴിവ് 1 .5  ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായി ഉയര്‍ത്തി [ 24(1)]
4. 01-04-13 നും 31-03-14 നും ഇടക്ക് 25 ലക്ഷം വരെയുള്ള  ഹൌസിംഗ് ലോണ്‍ എടുത്ത്, 40 ലക്ഷത്തില്‍ മേലെക്കയറാത്ത വീട് വാങ്ങിയര്‍ക്ക്, പലിശയടക്കുമ്പോള്‍  നിബന്ധനകള്‍ക്കു വിധേയമായി മേല്‍ പറഞ്ഞ ഇളവിന് പുറമേ 1 ലക്ഷം വരെ (80EE)  ഇളവിന്റെ  ആനുകൂല്യം ഈ വര്‍ഷവും ലഭിക്കും. (വിശദാംശങ്ങള്‍ ചുവടെ)
5. അഞ്ചു ലക്ഷം വരെ ടാകസബിള്‍ വരുമാനമുള്ളവര്‍ക്ക് (ടാക്സബിള്‍ വരുമാനത്തിന്റെ വിശദീകരണം ചുവടെ) നികുതിയില്‍നിന്നു നേരിട്ട് കുറയ്ക്കാമെന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷത്തില്‍ നല്‍കിയിരുന്ന 2000 രൂപവരെയുള്ള റിബേറ്റ്  (Section 87A) ഈ വര്‍ഷവും കനിഞ്ഞു നല്‍കിയിട്ടുണ്ട്
5. 2012 ല്‍ ആവിഷരിച്ച രാജീവ്ഗാന്ധി Equity scheme (80CCG) പ്രകാരം “പുതു ചെറുകിട ഓഹരി  നിക്ഷേപകരെ” (New retail investors) പ്രോത്സാഹിപ്പിക്കുന്നത്തിനുള്ള ഉപാധിയെന്ന നിലയില്‍ 50000 രൂപവരെ നിക്ഷേപിച്ച് 25000 രൂപ വരെ വരുമാനത്തില്‍നിന്ന് കുറക്കാനുള്ള അവസരം ഇപ്പോഴും നിലനില്‍ക്കുന്നു (നിബന്ധനകള്‍ക്കു വിധേയമായി ഇതിനാല്‍ ഒരു വ്യക്തിക്ക് 80 c പ്രകാരമുള്ള നിക്ഷേപങ്ങളില്‍ ഒന്നര ലക്ഷത്തിനു പുറമേ 80CCG സ്കീമില്‍  50000 രൂപ വരെ  നിക്ഷേപിച്ച് നിഷേപത്തിന്റെ പകുതി വരുമാനത്തില്‍ ഇളവു നേടാം )
ലേഖനം പൂര്‍ണ്ണമായി വായിക്കാന്‍ ചുവടെ ക്ലീക് ചെയ്യുക 

CLICK HERE TO DOWNLOAD PDF FILE OF THE WRITEUP
Share it:

teacher

Post A Comment:

0 comments:

social icon list